ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ സ്ത്രീയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു - ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു

ഉത്തർപ്രദേശില്‍ എട്ട് മാസം ഗർഭിണിയായ യുവതിയെയാണ് ഭര്‍ത്താവിന്‍റെ അച്ഛന്‍ ബലാത്സംഗം ചെയ്തത്

Aligarh news  Aligarh rape case  Uttar Pradesh rape case  Pregnant woman raped  UP rape case  അലിഗഡില്‍ ഗർഭിണിയായ സ്ത്രീയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു  ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു  ബലാത്സംഗം
അലിഗഡില്‍ ഗർഭിണിയായ സ്ത്രീയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു
author img

By

Published : Oct 16, 2020, 2:24 PM IST

Updated : Oct 16, 2020, 3:10 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഖഢില്‍ ഗർഭിണിയായ സ്ത്രീയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. ജോലി ലഭിക്കുമെന്ന വ്യാജേന യുവതിയെ അസമില്‍ കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. യുവതി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച സീനിയർ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലെത്തി പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോടും ഭര്‍തൃമാതാവിനോടും പറഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് യുവതി രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് എസ്‌പി ഡോ. ​​അരവിന്ദ് കുമാർ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് നിര്‍ദേശം നല്‍കിയെന്നും എസ്‌പി പറഞ്ഞു.

Last Updated : Oct 16, 2020, 3:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.