അമരാവതി: ആന്ധ്രാപ്രദേശ് തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിൽ അഗ്നിശമന സേനയുടെ വാഹനം മറിഞ്ഞു. റൺവേയിൽ പരിശോധനകൾ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവത്തെത്തുടർന്ന് ബാംഗ്ലൂർ- തിരുപ്പതി വിമാനം തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാതെ ബെംഗളൂരുവിൽ തന്നെ തിരിച്ചിറക്കി. ഫയർ എഞ്ചിൻ ഉടൻ റൺവേയിൽ നിന്ന് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് വിമാനം ബെംഗളൂരുവിൽ തന്നെ തിരിച്ചിറക്കിയത്. തുടർന്ന് വന്ന എല്ലാ വിമാനങ്ങൾക്കും തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഫയർ എഞ്ചിൻ മറിയാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.