ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി മേധാവിയുമായ അഖിലേഷ് യാദവ് ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. 30 മിനിട്ടോളം അവിടെ ചെലവഴിച്ച അഖിലേഷ് യാദവ് ഇരയ്ക്ക് നീതി ലഭിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചു.ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും അഖിലേഷ് യാദവ് പറഞ്ഞു.
ന്യൂഡല്‍ഹിയിലെ സഫര്‍ജംങ് ആശുപത്രിയില്‍ ഡിസംബര്‍ 6 ന് രാത്രി 11.40 നാണ് ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി ബലാത്സംഗ കേസ് ഫയല്‍ ചെയ്തത്. ഉന്നാവോയിലെ പ്രദേശിക കോടതിയില്‍ കേസ് വിചാരണയിലാണ്.