ലക്‌നൗ: കാൻപൂരിലെ ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കാൻപൂരിൽ സർക്കാർ നടത്തുന്ന ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ കണ്ടെത്തണമെന്നും അഖിലേഷ് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. വാർത്ത പുറത്ത് വന്നതിന് ശേഷം ഉത്തർപ്രദേശിൽ വൻ പ്രതിഷേധമാണെന്നും പെൺകുട്ടികൾക്ക് ശരിയായ ചികിത്സ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷെൽട്ടർ ഹോമിലെ 57 പേർക്ക് കൊവിഡ് ബാധയും ഒരാൾക്ക് എയ്‌ഡ്‌സും സ്ഥിരീകരിച്ചു. ഇതിനുമുമ്പ് ഷെൽട്ടർ ഹോമിലെ 57 പെൺകുട്ടികൾക്ക് കൊവിഡ് ബാധയുണ്ടെന്നും അതിൽ അഞ്ച് പേർ ഗർഭിണികളാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ബി.ആർ തിവാരി അറിയിച്ചിരുന്നു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോക്‌സോ കേസുകളിൽ പെട്ട് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവരാണ് ഇവർ. ഉത്തർപ്രദേശിൽ 17,731 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 550 പേരാണ് ഇതുവരെ മരിച്ചത്. 10,995 പേർ രോഗമുക്തി നേടിയപ്പോൾ 6,186 പേർ ചികിത്സയിൽ തുടരുന്നു.