ജയ്‌പൂര്‍: അജ്‌മീര്‍ ദർഗ തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ. അറായ് സ്വദേശി സന്ദീപ് പൻവാറിനെയാണ് അജ്‌മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ജില്ലാ കലക്ടർ വിശ്വ മോഹൻ ശർമയെ ഫോണിൽ വിളിച്ചാണ് ദർഗ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. കലക്ടർ ഉടൻ തന്നെ വിവരം പോലീസിനെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. അജ്‌മീറിലെ അറായ് സ്വദേശിയായ പൻവാർ ഗുജറാത്തിലെ ഒരു ടെക്സ്റ്റൈൽ മില്ലിലാണ് ജോലി ചെയ്യുന്നത്. ഫോൺ വിളിക്കുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് പൻവാർ പൊലീസിന് മൊഴി നൽകി. എന്നാൽ സംഭവത്തിൽ പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
അജ്‌മീര്‍ ദർഗ തകർക്കുമെന്ന് ഭീഷണി; ഒരാൾ പിടിയിൽ - സന്ദീപ് പൻവാർ
ജില്ലാ കലക്ടര്‍ വിശ്വ മോഹൻ ശർമയെ ഫോണിൽ വിളിച്ചാണ് ദർഗ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
![അജ്‌മീര്‍ ദർഗ തകർക്കുമെന്ന് ഭീഷണി; ഒരാൾ പിടിയിൽ Rajasthan news Man threatens to blow up Ajmer dargah Ajmer collector Vishwa Mohan Sharma Sandeep Panwar arrested അജ്മീർ ദർഗ രാജ്സഥാൻ സന്ദീപ് പൻവാർ അജ്മീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6208096-928-6208096-1582711873188.jpg?imwidth=3840)