ഗ്വാളിയർ : ഭാര്യക്ക് പരീക്ഷ എഴുതുന്നതിനായി 1150 കിലോമീറ്റർ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാർക്ക് വിമാന ടിക്കറ്റുകൾ സമ്മാനിച്ച് അദാനി ഫൗണ്ടേഷൻ. പ്രതിസന്ധികളെ തരണം ചെയ്ത് യാത്ര ചെയ്ത ഇരുവർക്കും തിരിച്ചു പോകാനുളള ടിക്കറ്റുകൾ സമ്മാനമായി നൽകുന്നതായി അദാനി ഫൗണ്ടേഷൻ ചെയർ പേഴ്സൺ പ്രീതി അദാനി പറഞ്ഞു.
-
Dhananjay and Soni's marathon travel was a journey of survival, resilience & great optimism. We @AdaniFoundation are humbled to arrange for their comfortable return journey to Godda & thankful to the local media for bringing this inspiring story to light.https://t.co/CLfOVTLs26
— Priti Adani (@AdaniPriti) September 5, 2020 " class="align-text-top noRightClick twitterSection" data="
">Dhananjay and Soni's marathon travel was a journey of survival, resilience & great optimism. We @AdaniFoundation are humbled to arrange for their comfortable return journey to Godda & thankful to the local media for bringing this inspiring story to light.https://t.co/CLfOVTLs26
— Priti Adani (@AdaniPriti) September 5, 2020Dhananjay and Soni's marathon travel was a journey of survival, resilience & great optimism. We @AdaniFoundation are humbled to arrange for their comfortable return journey to Godda & thankful to the local media for bringing this inspiring story to light.https://t.co/CLfOVTLs26
— Priti Adani (@AdaniPriti) September 5, 2020
ഗ്വാളിയറിൽ നിന്ന് നേരിട്ട് റാഞ്ചിയിലേക്ക് വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ഹൈദരാബാദ് വഴിയാണ് ഇവരുടെ യാത്ര.ആദ്യമായി വിമാനത്തിൽ കയറുന്ന സന്തോഷത്തിലാണ് ഭർത്താവ് ധനഞ്ജയും ഭാര്യ സോണി മാജിയും. ഭാര്യയെ അധ്യാപികയായി കാണാൻ ആഗ്രഹിക്കുന്നതിനാലാണ് ഈ പ്രതിസന്ധി ഘട്ടത്തിലും യാത്ര ചെയ്യാൻ തീരുമാനിച്ചതെന്ന് സഞ്ജയ് പറയുന്നു. താൻ ഗർഭിണി ആണെന്നും മൂന്നു ദിവസം തുടരെയുള്ള ഇരുചക്ര വാഹന യാത അതി സാഹസികമായിരുന്നെന്നും സോണി മാജി പറഞ്ഞു. കൈയിലെ സ്വർണ്ണം വിറ്റിട്ടും ബസ് യാത്രയ്ക്കുള്ള കാശ് തികയാത്തതിനാലാണ് സാഹസികമായ ഇരുചക്ര യാത്രയ്ക്ക് തീരുമാനിച്ചതെന്ന് സോണി മാജി ഇ ടി.വി. ഭാരതി നോട് പറഞ്ഞു.