ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും താഴ്‌ന്നു. കച്ചി കത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടും ആളുകൾ പടക്കം പൊട്ടിച്ചത് വായു മലിനീകരണം വർധിക്കാൻ കാരണമായി. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ പ്രകാരം ദീവ ആനന്ദ് വിഹാറിൽ 481, ഐജിഐ വിമാനത്താവള മേഖലയിൽ 444, ഐടിഒയിൽ 457, ലോധി റോഡ് മേഖലയിൽ 414 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. ദീപാവലി ആഘോഷങ്ങൾ അവസാനിച്ചതോടെ ഡൽഹിയിൽ പലയിടങ്ങളിലും കനത്ത പുക മൂടിയിരുന്നു. ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലും ഡൽഹിയിൽ പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വായു ഗുണനിലവാരം വഷളാകാതിരിക്കാനും കൊവിഡ് രൂക്ഷമാകാതിരിക്കാനും പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പടക്കം വിൽക്കുന്നതും പൊട്ടിക്കുന്നതും നിരോധിച്ചിരുന്നു.
ദീപാവലി ആഘോഷം; ഡൽഹിയിലെ വായു നിലവാരം മോശം നിലയിൽ
കച്ചി കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടും ആളുകൾ പടക്കം പൊട്ടിച്ചത് വായു മലിനീകരണം വർധിക്കാൻ കാരണമായി