ETV Bharat / bharat

ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും - ലണ്ടൻ ഇന്ത്യക്കാർ

മെയ് ഏഴ് മുതൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു

Air India  Vande Bharat Mission  Indians stranded abroad  COVID-19  എയർ ഇന്ത്യ  വന്ദേ ഭാരത് ദൗത്യം  ലണ്ടൻ ഇന്ത്യക്കാർ  ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ
ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും
author img

By

Published : May 9, 2020, 9:24 PM IST

ലണ്ടൻ: ലണ്ടനിൽ നിന്നും ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഇന്ന് മുംബൈയിലേക്ക് പുറപ്പെടും. യാത്രക്കാരുടെ പരിശോധന നടക്കുകയാണ്. 100 ശതമാനം സീറ്റും ബുക്ക് ചെയ്‌തു കഴിഞ്ഞുവെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. മെയ് ഏഴ് മുതൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. മെയ്‌ ഏഴ് മുതൽ 13 വരെയുള്ള കാലയളവിൽ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 64 വിമാനങ്ങളെ സജ്ജമാക്കും. 'വന്ദേ ഭാരത് ദൗത്യ'ത്തിന്‍റെ മൂന്നാം ദിവസം ഗൾഫ് രാജ്യങ്ങൾ, യുകെ, ബംഗ്ലാദേശ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്കാരെയും കൊണ്ട് വിമാനങ്ങൾ തിരിച്ചെത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.