ന്യൂഡൽഹി: ഡൽഹിയിൽ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലെ പൈലറ്റിന് കൊവിഡ്. നേരത്തേ നടത്തിയ കൊവിഡ് 19 പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിച്ചതിനാലാണ് ഇദ്ദേഹത്തെ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തിയതെന്ന് എയർലൈൻ കമ്പനി അറിയിച്ചു. രണ്ടാമത്തെ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സർവീസ് ആരംഭിക്കുന്നതിന് മുമ്പായി എന്തുകൊണ്ടാണ് ഇദ്ദേഹം സാമ്പിൾ പരിശോധനക്ക് നൽകിയതെന്ന് വ്യക്തമല്ല. ജൂൺ 20 ന് വന്ദേ ഭാരത് മിഷന് കീഴിലായിരുന്നു ഡൽഹി-സിഡ്നി എയർഇന്ത്യ സർവീസ്.
പൈലറ്റിനെയും അദ്ദേഹത്തിന്‍റെ രണ്ട് കോക്ക്‌പിറ്റ് ക്രൂവിനെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. യാത്രക്കാരുമായോ ക്യാബിൻ ക്രൂ അംഗങ്ങളുമായോ പൈലറ്റ് ബന്ധപ്പെടാത്തതിനാൽ ഇവർക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടില്ല.