വാഷിങ്ടൺ: അമേരിക്കയിലെ പേൾ ഹാർബർ നേവൽ ഷിപ്പ് യാർഡില്‍ വെടിവെപ്പ് നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇന്ത്യന്‍ വ്യോമസേന തലവന്‍ രാകേഷ് കുമാര്‍ സിങ് ബദൂരിയ സുരക്ഷിതനാണെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ അമേരിക്കന്‍ സൈനിക താവളത്തിലുണ്ടെന്നും സേന അറിയിച്ചു.
ലോകത്തെ വ്യോമസേന തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ബദൂരിയ ഹവായിയിലെത്തിയത്. ഇതിനിടെയാണ് ഒരു അമേരിക്കന്‍ നാവികന്‍ വെടിയുതിര്‍ക്കുകയും, മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. അക്രമിയെ പൊലീസ് സംഭവസ്ഥലകത്തുവച്ചു തന്നെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
ജപ്പാന്‍ നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രണത്തിന്‍റെ വാര്‍ഷികത്തിന് മൂന്ന് ദിവസം മുമ്പാണ് സംഭവമുണ്ടായത്. 1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ നടത്തിയ ആക്രമണത്തോടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നതും, ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ ആറ്റം ബോംബ് ഉപയോഗിച്ച് തകര്‍ത്തതും.