ഇന്ത്യയിലേക്കുളള വിമാന സർവ്വീസുകൾ താൽക്കാലികമായി റദ്ദാക്കി എയർ കാനഡ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ന്യൂഡൽഹിയിൽ നിന്നും വാൻകൂവറിലേക്കുളള ഒരു വിമാനമാണ് എയർ കാനഡ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഒപ്പം ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന ഒരു വിമാനം തിരികെ ടൊറന്‍റോയിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തു.
വിമാനം റദ്ദാക്കിയതിൽ ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തി , യാത്ര സുരക്ഷിതമാണെന്ന് ഉറപ്പു വന്നാൽ സർവ്വീസുകൾ പുനരാരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതാണെന്നും എയർ കാനഡ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധ സമാനമായ തരിച്ചടികളും പ്രത്യാക്രമങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത് . ഈ സാഹചര്യം കണക്കിലെടുത്താണ് എയർ കാനഡ വിമാനസർവ്വീസുകൾ താൽക്കാലികമായി റദ്ദാക്കിയത്.