ബംഗളൂരു: വര്‍ഗീയ പരാമര്‍ശത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാൻ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പതാന് വീണ്ടും നിര്‍ദ്ദേശം. മാര്‍ച്ച് എട്ടിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് കല്‍ബുര്‍ഗിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിലാണ് പതാൻ വിവാദ പരാമര്‍ശം നടത്തിയത്. 15 കോടിയാണ് നമ്മളെങ്കിലും രാജ്യത്തെ 100 കോടിയെ കീഴ്‌പ്പെടുത്താനുള്ള അവസരമാണ് ഇതെന്നായിരുന്നു പ്രതിഷേധ റാലിക്കിടെ പതാൻ നടത്തിയ പരാമര്‍ശം. താൻ വര്‍ഗീയ പരാമര്‍ശമല്ല നടത്തിയതെന്നും ഏതെങ്കിലും വിഭാഗത്തിന് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഒരു ഇന്ത്യൻ പൗരനെന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വര്‍ഗീയ പരാമര്‍ശത്തില്‍ വാരിസ് പതാന് വീണ്ടും നോട്ടീസ് - വാരിസ് പതാന്
കല്‍ബുര്‍ഗിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്