ETV Bharat / bharat

ഇന്ത്യയിലെ പഴക്കമേറുന്ന അണക്കെട്ടുകള്‍...ഒരു വിശകലനം - usa

ഇന്ത്യയിലെ അണക്കെട്ടുകൾക്ക് പഴക്കം ഏറുന്നുവെന്ന് ഐക്യരാഷ്ട്രസഭ.2025 ആകുമ്പോഴേക്കും 50 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ആയിരം അണക്കെട്ടുകൾ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വലിയ അപകട സാധ്യതയാണ് ഇത് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടും ഈ റിപ്പോർട്ടിൽ ഇടം നേടിയിട്ടുണ്ട്.

Ageing dams in India  ഇന്ത്യയിലെ പഴക്കമേറുന്ന അണക്കെട്ടുകള്‍  ഇന്ത്യ  ഇന്ത്യയിലെ അണക്കെട്ടുകൾ  മുല്ലപ്പെരിയാര്‍ അണക്കെട്ട്  dam safty bill  ലോക്‌സഭ  ചൈന  china  usa  UN
ഇന്ത്യയിലെ പഴക്കമേറുന്ന അണക്കെട്ടുകള്‍-ഒരു വിശകലനം
author img

By

Published : Jan 30, 2021, 5:33 PM IST

ന്ത്യയിലെ അണക്കെട്ടുകളിൽ ഏറിയതും പഴക്കമേറിയതെന്ന് ഐക്യരാഷ്ട്രസഭ. 2025 ആകുമ്പോഴേക്കും 50 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ആയിരം അണക്കെട്ടുകൾ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പറയുന്നത്. ‘Ageing water infrastructure: An emerging global risk’ (പഴക്കം ചെല്ലുന്ന ജല സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍: ഉയര്‍ന്നു വരുന്ന ഒരു ആഗോള അപകടാവസ്ഥ) എന്ന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉളളത്. ഇത് അണക്കെട്ടുകളുടെ പ്രദേശത്ത് താമസിക്കുന്ന ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുമെന്നും വലിയ അപകട സാധ്യതയാണ് ഇത് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

* അണക്കെട്ടുകള്‍ തകരുന്നത് ഒട്ടേറെ ജീവനുകളും ജീവനോപാധികളും വസ്തുവകകളും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതുപോലെ വെള്ളപൊക്കം മൂലം ആവാസ വ്യവസ്ഥകളും വാസസ്ഥലങ്ങളും നഷ്ടപ്പെടും.

* “2050 ആകുമ്പോഴേക്കും ലോകത്തെ മിക്കവാറും എല്ലാ ജനങ്ങളും 20-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പതിനായിരകണക്കിന് അണക്കെട്ടുകളില്‍ നിന്നും വെള്ളമൊഴുകുന്ന മേഖലകളില്‍ വസിക്കുന്നവരായി മാറും. ഈ അണക്കെട്ടുകളില്‍ മിക്കവയും അവ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാലയളവിനുമപ്പുറം പഴക്കം ചെന്നിട്ടും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവയാണ്.'' എന്നും ആ റിപ്പോര്‍ട്ട് പറയുന്നു.

* പ്രസ്തുത റിപ്പോര്‍ട്ടില്‍ പഠനവിധേയമാക്കിയ അണക്കെട്ടുകളുടെ കൂട്ടത്തില്‍ ഇന്ത്യയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉള്‍പ്പെടുന്നു. കേരളത്തിലെ പെരിയാര്‍ നദിയില്‍ നിര്‍മ്മിച്ചിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് 125 വര്‍ഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സംഭവിക്കാവുന്ന പരാജയം കേരളത്തിലെ 35 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്. പഴക്കം: 125 വര്‍ഷം

* 53.6 മീറ്റര്‍ ഉയരവും 443 ദശലക്ഷം മെട്രിക് ടണ്‍ ജലം സംഭരിക്കാൻ കഴിയുന്നതും ഗുരുതാകര്‍ഷണമുള്ള(ഭാരാശ്രിത)തുമായ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന പെരിയാര്‍ നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.

* 1895-ല്‍ ജലസേചനം ലഭ്യമാക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ പണിതതാണ് ഈ അണക്കെട്ട്. 1959 മുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും ആരംഭിച്ചു.

* നിര്‍മ്മാണ ഘട്ടത്തില്‍ 50 വര്‍ഷത്തെ കാലാവധിയാണ് ഈ അണക്കെട്ടിന് നല്‍കണമെന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു നൂറ്റാണ്ടിനു മുകളില്‍ പഴക്കം ചെന്നിട്ടും ഇപ്പോഴും പ്രവർത്തിക്കുന്ന ഈ അണക്കെട്ട് നിരവധി നിര്‍ണ്ണായക ഘടനാപരമായ തകരാറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളതും അതിനാല്‍ തന്നെ പരാജയപ്പെടുവാൻ ഏറെ സാധ്യതയുളളതും അപകട സാധ്യത കൂടിയതുമാണ്.

* 2009-ല്‍ ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചുവെങ്കിലും തമിഴ്‌നാട് പ്രസ്തുത ആശയത്തെ എതിര്‍ത്തു. ഇന്നിപ്പോള്‍ ഈ പഴക്കം ചെന്ന അണക്കെട്ട് എങ്ങനെ പരിപാലിക്കാം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നു. അത് സംബന്ധിച്ച് ഒരു കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതുമാണ്. ഒരു അണക്കെട്ട് പരാജയപ്പെടുക അല്ലെങ്കില്‍ തകരുക എന്നത് ദുരന്തജനകമായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഏതാണ്ട് 35 ലക്ഷം ജനങ്ങളെ അത് ബാധിക്കും.

2019-ലെ അണക്കെട്ട് സുരക്ഷാബില്‍

* 2019 ജൂലൈ-29-ന് ലോക്‌സഭയില്‍ അവതരിപ്പിച്ച അണക്കെട്ട് സുരക്ഷാബില്‍ 2019 ഓഗസ്റ്റ് 2-ന് സഭ പാസാക്കി.

* രാജ്യത്തുടനീളമുള്ള നിശ്ചിത അണക്കെട്ടുകള്‍ നിരീക്ഷിക്കുക, പരിശോധിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഒരു വ്യവസ്ഥാപിത സ്ഥാപനം ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ ബിൽ.

* ഈ ബില്ലില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ രാജ്യത്തെ 15 മീറ്ററിലധികം ഉയരമുള്ള, അല്ലെങ്കില്‍ 10 നും 15 നും മീറ്ററിനിടയിൽ ഉയരമുള്ള എല്ലാ അണക്കെട്ടുകള്‍ക്കും ബാധകമായിട്ടുള്ളതാണ്.

* മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെ ഒന്നിലധികം സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്ക വിഷയമായി മാറിയിട്ടുള്ള അണക്കെട്ടുകളുടെ പരിപാലനവും സുരക്ഷയും ഉറപ്പു വരുത്തുവാനും ഉദ്ദേശിച്ചുള്ളതാണ് ബിൽ. രാജ്യത്തെ ഏതാണ്ട് 92 ശതമാനം അണക്കെട്ടുകളും സംസ്ഥാനന്തര നദീതടങ്ങളില്‍ നിര്‍മ്മിച്ചവയാണ്.

ആഗോള വന്‍ കിട അണക്കെട്ടുകളുടെ നിര്‍മ്മാണവും പഴക്കവും

* ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് വന്‍ കിട അണക്കെട്ടുകളുടെ നിര്‍മ്മാണം തുടങ്ങുന്നത്. 1960-കളിലും 70കളിലുമാണ് കൂടുതൽ സ്ഥലങ്ങളിൽ നിർമാണം ആരംഭിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍. അതേ സമയം 1980 കളില്‍ മാത്രമാണ് ആഫ്രിക്കയില്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ തുടങ്ങുന്നത്.

* അതിനു ശേഷം പുതുതായി നിര്‍മ്മിക്കുന്ന വന്‍ കിട അണക്കെട്ടുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.

* 23841 അണക്കെട്ടുകളുള്ള ചൈനയാണ് അണക്കെട്ടുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം. രണ്ടാം സ്ഥാനം യു എസ് എ ക്കാണ്. ഈ രണ്ട് രാജ്യങ്ങളിലെയും അണക്കെട്ടുകളുടെ എണ്ണം എടുത്താൽ ലോകത്തെ വന്‍ കിട അണക്കെട്ടുകളുടെ 56 ശതമാനം വരും. പട്ടിക ഒന്നില്‍ ചേര്‍ത്തിരിക്കുന്ന ആദ്യത്തെ 5 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ അണക്കെട്ടുകളുടെ എണ്ണം എടുത്താൽ 93 ശതമാനം വരും.

* ജപ്പാനിലും യു കെ യിലും ഉള്ള വന്‍ കിട അണക്കെട്ടുകളുടെ ശരാശരി പഴക്കം നൂറിലധികം വര്‍ഷങ്ങളാണ്. അതായത് ഈ രാജ്യങ്ങളിലെ ഭൂരിഭാഗം അണക്കെട്ടുകളും 20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിച്ചവയാണെന്ന് ചുരുക്കം.

  • രാജ്യ ക്രമത്തില്‍ വന്‍കിട അണക്കെട്ടുകള്‍
രാജ്യം

വന്‍കിട

അണക്കെട്ടുകളുടെ എണ്ണം

ശരാശരി ഉയരം

(മീറ്ററില്‍)

ശരാശരി ജലസംഭരണ ശേഷി

(10⁶ m³)

ശരാശരി പഴക്കം

(വര്‍ഷങ്ങളില്‍)

ഉദ്ദേശിച്ച കാലാവധി (വര്‍ഷങ്ങളില്‍)
ചൈന 23841 26 38 46 51
യുഎസ്എ 9263 21 114 65 57
ഇന്ത്യ 4407 24 80 42 41
ജപ്പാന്‍ 3130 33 08 111 65
ബ്രസീല്‍ 1365 26 655 51 50

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിയും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയും ഇന്ത്യ വന്‍ തോതില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. വന്‍ കിട അണക്കെട്ടുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ചൈനക്കും യു എസ് എ ക്കും പിറകില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇത് തീര്‍ച്ചയായും ഉല്‍കണ്ഠയുളവാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ വന്‍ കിട അണക്കെട്ടുകളില്‍ 75 ശതമാനത്തിലധികവും 25 വര്‍ഷത്തിനു മുകളില്‍ പഴക്കം ചെന്നതാണെന്നതിനാലും, 164 അണക്കെട്ടുകള്‍ നൂറു വര്‍ഷത്തിലധികം പഴക്കം ചെന്നതാണെന്നതിനാലും. മോശമായ രീതിയില്‍ പരിപാലിക്കപ്പെടുന്നതും സുരക്ഷിതമല്ലാത്തതുമായ ഒരു അണക്കെട്ട് മനുഷ്യ ജീവിതത്തിന് ഭീഷണിയാണ്. അതോടൊപ്പം തന്നെ പ്രകൃതി വിഭവങ്ങള്‍ക്കും പൊതു, സ്വകാര്യ മേഖലയിലെ വസ്തു വകകള്‍ക്കും പരിസ്ഥിതിക്കും തന്നെ ഭീഷണിയാണ് ഇതരത്തിലുളള അണക്കെട്ടുകൾ.

ഏഷ്യയിലെ പഴക്കം ചെന്ന അണക്കെട്ടുകള്‍

* ആഗോള തലത്തില്‍ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ വന്‍ കിട അണക്കെട്ടുകളുള്ള രാജ്യങ്ങള്‍. ലോകത്തെ വന്‍ കിട അണക്കെട്ടുകളിലെ 40 ശതമാനവും ചൈനയിലാണുള്ളത്. അവയില്‍ തന്നെ മിക്കതും 50 വര്‍ഷം പഴക്കമുളളതുമാണ്.

* ഏഷ്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നിലവിലുള്ള അണക്കെട്ട് നിര്‍മ്മാണ നിരക്ക് ലോകത്തെ നിർമാണ നിരക്കിനെക്കാൾ കൂടുതലാണ്

* ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ വന്‍ കിട ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുള്ള അവസരങ്ങള്‍ വെട്ടിചുരുക്കി. ഈ രാജ്യങ്ങളില്‍ ഇപ്പോഴും അണക്കെട്ടുകള്‍ തന്നെയാണ് വിശ്വസനീയമായ ജല വിതരണത്തിനു വേണ്ടി ഉപയോഗിച്ചു വരുന്നത്. കാലാവസ്ഥകളില്‍ ഉണ്ടായിരിക്കുന്ന അങ്ങേയറ്റത്തെ വലിയ മാറ്റത്തിനിടയില്‍ ഇതു തന്നെയാണ് മുഖ്യ പോംവഴിയായി നിലനില്‍ക്കുന്നത്.

* ഈ രണ്ട് രാജ്യങ്ങളും പഴക്കം ചെന്ന ജലസംഭരണികള്‍ എന്ന പ്രശ്‌നം നേരിടുന്നതിനാല്‍ അണക്കെട്ടുകളുടെ ഫലവത്തത കുറയ്ക്കുന്ന അടിത്തട്ടിലെ മണ്ണടിഞ്ഞു കൂടുന്ന പ്രശ്‌നത്തെ നേരിടുന്നതിനു വേണ്ടിയാണ് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നത്. 2017-ല്‍ കന്‍ഡൗഷ്, സുമി എന്നീ അണക്കെട്ടുകളുടെ കാലാവധി നീട്ടുവാനും വെള്ളമൊഴുകുന്ന മേഖലകളിലെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാനും നടപടികള്‍ എടുക്കുകയുണ്ടായി.

അണക്കെട്ടുകള്‍ പരാജയപ്പെട്ടാലുണ്ടാകുന്ന അപകട സാധ്യതകള്‍

* ഐകോള്‍ഡ് പ്രസിദ്ധീകരണമായ 1973-ലെ അണക്കെട്ട് സംഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍” എന്ന പുസ്തകത്തിലെ കണക്കു പ്രകാരം 1965 വരെ ലോകത്ത് ശ്രദ്ധേയമായ 200 വന്‍ കിട അണക്കെട്ടുകൾ തകർന്നിട്ടുണ്ട്.

* ലോകത്ത് 1950-നു മുന്‍പ് നിര്‍മ്മിച്ച 2.2 ശതമാനം അണക്കെട്ടുകള്‍ തകർന്നിട്ടുണ്ട്. എന്നാല്‍ 1951 മുതലുള്ള അണക്കെട്ടുകളുടെ പരാജയ നിരക്ക് 0.5 ശതമാനത്തില്‍ കുറവാണ്.

* ഇന്ത്യയിലും അണക്കെട്ടുകള്‍ തകർന്നിട്ടുണ്ട് . എന്നാല്‍ ഇന്ത്യയിലെ അണക്കെട്ടുകളുടെ പ്രകടനം അന്താരാഷ്ട്ര പ്രവണതകള്‍ക്ക് തുല്യമായ തലത്തിലുള്ളതുതന്നെയാണ്.

* 1917-ല്‍ മദ്ധ്യപ്രദേശിലാണ് ആദ്യമായി അണക്കെട്ട് തകർന്നത്. കവിഞ്ഞൊഴുകിയ സാൻക്ക് നദിയുടെ ശക്തിയിൽ തിഗ്ര അണക്കെട്ട് അന്ന് തകർന്നിരുന്നു.

* ഗുജറാത്തിലെ മച്ചു അണക്കെട്ടിന്‍റെ തകര്‍ച്ചയാണ് ഏറ്റവും വിനാശകരമായ അണക്കെട്ട് ദുരന്തമായി മാറിയത്. 1979-ല്‍ ഉണ്ടായ ഈ തകര്‍ച്ചയില്‍ ഏതാണ്ട് 2000 പേര്‍ കൊല്ലപ്പെട്ടു. അന്നു തൊട്ട് ഇന്നു വരെ 36 അണക്കെട്ട് തകർച്ചകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് പരാജയ രീതികളും കാരണങ്ങളും:

തകർന്ന 36 അണക്കെട്ടുകളിൽ 30 എണ്ണവും മണ്ണ് അല്ലെങ്കില്‍ ഏർത്ത് അണക്കെട്ടുകളാണ്.

അണക്കെട്ടിന്‍റെ തരം

തകർന്നതിന്‍റെ ശതമാന കണക്ക്

തകർന്നവ

എർത്ത് ഡാം

(Earth dams)

30 83.33

കോമ്പോസിറ്റ്(സംയോജിത) അണക്കെട്ടുകള്‍

(Composite dams)

03 8.33

മേസനറി(കല്ലും ഇഷ്ടികയും) അണക്കെട്ടുകള്‍

(Masonry dams)

03 8.33
മൊത്തം 36

* 83 ശതമാനം പരാജയ നിരക്ക് ഉണ്ടായിട്ടും മണ്ണ് അണക്കെട്ടുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ അത്ര ഉയര്‍ന്നതല്ല. (ഇന്ത്യയിലെ മൊത്തത്തിലുള്ള തോത് 85 ശതമാനത്തിലധികം). കോണ്‍ക്രീറ്റ് അണക്കെട്ടുകള്‍ പരാജയപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എങ്കിലും സുരക്ഷിതം എന്ന ഊന്നല്‍ നല്‍കുന്നതായികൊള്ളണമെന്നില്ല ഇവയൊന്നും.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ട് പരാജയപ്പെട്ടത് വിള്ളല്‍ മൂലമായിരുന്നു. ഏതാണ്ട് 44 ശതമാനത്തോളം വരും ഇത്തരം കേസുകള്‍. നിറഞ്ഞ് കവിഞ്ഞൊഴുകുന്നതു മൂലമുണ്ടായ കേസുകളുടെ തോത് 25 ശതമാനത്തോളം വരും.

കാലപഴക്കം

ഇന്ത്യയില്‍ ഭൂരിഭാഗം അണക്കെട്ടുകളും പരാജയപ്പെട്ടിട്ടുള്ളത് നിര്‍മ്മാണം കഴിഞ്ഞ ഉടന്‍ തന്നെയാണ്. അല്ലെങ്കില്‍ ആദ്യ തവണ തന്നെ വെള്ളം പൂര്‍ണ്ണമായും നിറച്ചപ്പോള്‍. അതിനാല്‍ ഒന്നുകില്‍ ഭൂകമ്പ സാധ്യതകള്‍ കണ്ടുള്ള രൂപകല്‍പ്പന ചെയ്യാത്തതുമൂലമോ അല്ലെങ്കില്‍ നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മയോ ആയിരിക്കാം അണക്കെട്ടുകളുടെ പരാജയ കാരണമായി മാറിയത്.

തകർന്ന

അണക്കെട്ടിന്‍റെ പഴക്കം

തകർന്നവയുടെ

എണ്ണം

തകർന്നവ

ശതമാന കണക്കില്‍

0-5 വര്‍ഷങ്ങള്‍ 16 44.44
5-10 വര്‍ഷങ്ങള്‍ 07 19.44
10-15 വര്‍ഷങ്ങള്‍ 01 02.77
15-20 വര്‍ഷങ്ങള്‍ 01 02.77
50-100 വര്‍ഷങ്ങള്‍ 06 16.67
100 വര്‍ഷത്തിനു മുകളില്‍ 02 05.56
പഴക്കം കണക്കാക്കപ്പെടാത്തത് 03 08.33

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.