ന്യൂഡൽഹി: രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വനി ചൗബേ. കാൻസർ രോഗത്തിനടക്കം നിരവധി രോഗങ്ങളുടെ മരുന്ന് നിർമ്മാണത്തിന് ഗോമൂത്രമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ആയുഷ്മാൻ മന്ത്രാലയം ഗോമൂത്രമുപയോഗിച്ചാണ് പ്രധാനമായും മരുന്ന് നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശുക്കളുടെ സംരക്ഷണത്തിന് ഈ ഗവൺമെന്‍റ് വളരെയധികം പ്രാധാന്യം കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
സാംക്രമികേതര രോഗങ്ങളായ പ്രമേഹം, കാൻസർ എന്നിവ ലോകമെമ്പാടും ഒരു വെല്ലുവിളിയാണ്. രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഞങ്ങൾക്ക് അവകാശപ്പെടാൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് അത് നിയന്ത്രിക്കാൻ കഴിയും, അതിനായുളള സുസ്ഥിര വികസനമാണ് ഈ സർക്കാരിന്‍റ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
#WATCH Ashwini Choubey, Minister of State for Health: Several medicines are prepared today using cow urine, including the medicines for Cancer. Our Ayushman Ministry is also working on this. pic.twitter.com/OD3nWEj9ta
— ANI (@ANI) September 7, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Ashwini Choubey, Minister of State for Health: Several medicines are prepared today using cow urine, including the medicines for Cancer. Our Ayushman Ministry is also working on this. pic.twitter.com/OD3nWEj9ta
— ANI (@ANI) September 7, 2019#WATCH Ashwini Choubey, Minister of State for Health: Several medicines are prepared today using cow urine, including the medicines for Cancer. Our Ayushman Ministry is also working on this. pic.twitter.com/OD3nWEj9ta
— ANI (@ANI) September 7, 2019
ഗോമൂത്രം വളരെ ഔഷധകരമാണെന്നും തനിക്കുണ്ടായിരുന്ന കാൻസറിനെ ഇല്ലാതാക്കിയത് ഗോമൂത്രമാണെന്നും ഭോപ്പാൽ എംപി പ്രഗ്യാ സിങ് താക്കൂർ മുൻപ് വെളിപ്പെടുത്തിയിരുന്നു.