ETV Bharat / bharat

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര പ്രമേയം പാസാക്കിയേക്കും

കോണ്‍ഗ്രസ് വക്‌താവ് രാജു വാഗ്‌മെയറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

author img

By

Published : Jan 19, 2020, 12:06 PM IST

Anti-CAA resolution news  പൗരത്വ നിമയ ഭേദഗതി വാര്‍ത്ത  Citizenship Amendment Act news  മഹാരാഷ്‌ട്ര
പൗരത്വ നിമയ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര പ്രമേയം പാസാക്കിയേക്കും

മുംബൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിമയ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര നിയമസഭയും പ്രമേയം പാസാക്കാന്‍ സാധ്യത. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കെ കോണ്‍ഗ്രസ് വക്‌താവ് രാജു വാഗ്‌മെയറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. " ഞങ്ങളുടെ മുതിര്‍ന്ന നേതാവ് ബാലാസാഹേബ് തൊറട്ട് പൗരത്വ നിമയ ഭേദഗതിക്കെതിരെ നിലപാട് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കും സമാന നിലപാടാണുള്ളത്. അധികാരത്തിലുള്ള മഹാ വികാസ് അഖാഡിയയിലെ മുതിര്‍ന്ന നേതാക്കള്‍ സംയുക്തമായി കൂടികാഴ്‌ച നടത്തി വിഷയത്തില്‍ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും " - രാജു വാഗ്‌മെ പറഞ്ഞു.

  • I believe the CAA is unconstitutional

    Every State Assembly has the constitutional right to pass a resolution and seek it’s withdrawal

    When and if the law is declared to be constitutional by the Supreme Court then it will be problematic to oppose it

    The fight must go on !

    — Kapil Sibal (@KapilSibal) January 19, 2020 " class="align-text-top noRightClick twitterSection" data=" ">
പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഭരണഘടനാപരമായ അവകാശം എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ സംസാരിക്കവെ കപില്‍ സിബല്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.

കേരളമാണ് നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയത്. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് പിന്തുണയുമായെത്തിയ പഞ്ചാബും ദേശീയ പൗരത്വ നിമയ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.