പട്‌ന: ബിഹാറില്‍ പക്ഷിപ്പനിക്ക് പിന്നാലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ട്. അപൂര്‍വരോഗം ബാധിച്ചാണ് ജലസംഭരണികളില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തതെന്ന് കരുതുന്നു. ഏറ്റവും കൂടുതല്‍ മത്സ്യക്കൃഷി ചെയ്‌തിരുന്ന മുസാഫര്‍പൂരിലെ കുദ്‌നി ബ്ലോക്കിലെ ചജ്ജൻ പഞ്ചായത്തിലാണ് മത്സ്യങ്ങള്‍ കൂടുതല്‍ ചത്തത്. ഇത് മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടും മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതില്‍ കുറവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഫിഷറീസ് വകുപ്പിനെ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ രോഗത്തെ പ്രതിരോധിക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
ബിഹാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി - bihar latest news
മുസാഫര്‍പൂരിലെ ചജ്ജൻ പഞ്ചായത്തിലാണ് മത്സ്യങ്ങള്‍ കൂടുതലായി ചത്തുപൊങ്ങിയത്