ബ്രസീലിയ: പതിനൊന്നാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്കായി ഈ മാസം 13ന് ബ്രസീലിയയിൽ എത്തിയ മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ബ്രസീലിയൻ പ്രസിഡന്‍റ് ജൈർ ബൊൽസനാരോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘പുത്തൻ ഭാവിക്കായി സാമ്പത്തിക വളർച്ച’ എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
മോദി ഇത് രണ്ടാം തവണയാണ് ബ്രിക്സില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബ്രിക്സ് ഉച്ചകോടി ആരംഭിച്ചത് 2009 ലാണ്.