ന്യൂഡൽഹി : ഡൽഹിയിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ ശുപാർശ. വികെ പോൾ കമ്മിറ്റിയാണ് കുരഞ്ഞ നിരക്കില്‍ കിടക്കകള്‍ ലഭ്യമാക്കുന്നതെന്ന് എം എച്ച് എ അറിയിച്ചു.കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചുമതലയേറ്റതിനുശേഷമാണ് നിരക്കുകള്‍ കുറച്ചത് . നീതി ആയോഗിന്‍റെ കീഴിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രൂപീകരിച്ച കമ്മിറ്റിയാണ് ഈ നിരക്കുകൾ ശുപാർശ ചെയ്തിരിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം ഐസൊലേഷന്‍ കിടക്കകൾക്ക് പ്രതിദിനം 8,000 മുതൽ 10,000 രൂപവരെ ഈടാക്കും. വെന്‍റിലേറ്ററില്ലാതെ ഐസിയുവിൽ കഴിയുന്നതിന് പ്രതിദിനം 13,000 മുതൽ 15,000 രൂപ വരെയാണ്. അതേ സമയം ഐസിയുവിൽ വെന്‍റിലേറ്റർ സഹായം വേണമെങ്കിൽ പ്രതിദിനം 15,000 മുതൽ 18,000 വരെ ഈടാക്കും. ഈ നിരക്കുകളിൽ സർക്കാർ ഉടൻ ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൾ കിടക്കകൾക്ക് പ്രതിദിനം 24,000 മുതൽ 25,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. കൂടാതെ വെന്‍റിലേറ്ററില്ലാതെ ഐസിയുവിൽ കഴിയുന്നതിന് പ്രതിദിനം 34,000 മുതൽ 43000 രൂപ വരെ ഈടാക്കിയിരുന്നു. അതേസമയം ഐസിയുവിൽ വെന്‍റിലേറ്റർ സഹായം ആവശ്യമെങ്കിൽ പ്രതിദിനം 44,000 മുതൽ 54,000 രൂപവരെ നൽകണമായിരുന്നു.