ETV Bharat / bharat

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഏഴ്‌ ദിവസത്തെ ക്വാറന്‍റൈനിൽ

നിയമസഭ സെഷനിൽ പങ്കെടുത്ത രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം.

Punjab CM  self-isolation  congress mlas  Captain Amarinder Singh  Captain Amarinder Singh quarantine  Kulbir Singh Zira  Nirmal Singh Shutrana  COVID-19  Punjab assembly  പഞ്ചാബ് മുഖ്യമന്ത്രി  ചണ്ഡീഗഡ്  അമരീന്ദർ സിങ്  കോൺഗ്രസ് എംഎൽഎ  ക്വാറന്‍റൈൻ
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഏഴ്‌ ദിവസത്തെ ക്വാറന്‍റൈനിൽ
author img

By

Published : Aug 29, 2020, 9:33 AM IST

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഏഴ് ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിച്ചു. നിയമസഭയിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായ രവീൺ തുക്രലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നിയമസഭ സെഷനിൽ പങ്കെടുക്ക ഭരണകക്ഷി എംഎൽഎമാരായ കുൽബീർ സിങ് സിറ, നിർമൽ സിങ് ഷുത്രാനക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുൽബീർ സിങ് സിറ സഭയിൽ വെച്ച് മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്കൊപ്പം ഇടപഴകിയിരുന്നു. എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിയമസഭയിലെ ജീവനക്കാരെയും 55 എംഎൽഎമാരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രേട്ടോക്കോൾ ഉറപ്പായും പിന്തുടരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമസഭക്ക് അകത്തും പുറത്തും എംഎൽഎമാരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുകയാണെന്ന് ബൽ‌ബീർ സിങ് സിദ്ധു പറഞ്ഞു. ഇതുവരെ പഞ്ചാബ് നിയമസഭയിലെ 32 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ സംസ്ഥാനത്ത് 15,608 സജീവ കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 30,972 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും 1256 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നുമാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.