ന്യൂഡൽഹി: സായുധസേനയ്‌ക്ക് പ്രത്യേക അധികാരം നൽകുന്ന 'അഫ്‌സ്‌പ ' നിയമത്തിന്‍റെ കാലാവധി അസമിൽ ആറുമാസത്തേക്ക് കൂടി നീട്ടി . ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തര രാഷ്‌ട്രീയകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സായുധസേനയ്ക്ക് എവിടെയും ഓപറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും അടക്കമുള്ള പ്രത്യേക അധികാരം നൽകുന്നതാണ് 'അഫ്‌സ്‌പ' നിയമം. അസമിൽ 1990ലാണ് അഫ്‌സ്‌പ നിയമം നടപ്പിലാക്കിയത്. 2017 സെപ്തംബറിൽ നിയമം റദ്ദാക്കി. ഇതാണ് വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.