ETV Bharat / bharat

കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് - മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ അണുബാധ തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആരംഭിച്ച 'ആയുഷ് കവച് കൊവിഡ്' എന്ന ആപ്പിൽ ആയുർവേദത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആളുകൾക്ക് ഇത് സ്വീകരിക്കാമെന്ന് യോഗി പറഞ്ഞു.

Yogi Adityanath reviews COVID-19 COVID-19 Uttar Pradesh Yogi Adityanath Aayush Kavach COVID app ലക്‌നൗ കൊവിഡ് വൈറസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ്
കൊവിഡ് വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
author img

By

Published : May 9, 2020, 7:52 PM IST

ലക്‌നൗ: കൊവിഡ് വ്യാപന സ്ഥിതിഗതികൾ അവലോകനം ചെയുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ അണുബാധ തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആരംഭിച്ച 'ആയുഷ് കവച് കൊവിഡ്' എന്ന ആപ്പിൽ ആയുർവേദത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആളുകൾക്ക് ഇത് സ്വീകരിക്കാം. ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിപ്പിക്കണമെന്നും ഇത് ഡൗൺലോഡ് ചെയാൻ ആളുകളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വരുമാനമുണ്ടാക്കാനുള്ള സാധ്യതകളെ പറ്റിയും അദ്ദേഹം സംസാരിച്ചു. വരുമാന സ്രോതസ്സുകൾ തിരിച്ചറിയുന്നതിനുള്ള പദ്ധതി തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. അതിഥി തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്നും വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് വസ്ത്രങ്ങളും സെറ്ററുകളും നിർമ്മിക്കുന്നതിന് പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായി 18 കോടി ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മലേറിയ, ഡെങ്കി, മറ്റ് രോഗങ്ങൾ എന്നിവ ഫലപ്രദമായി തടയുന്നതിന് പ്രത്യേക കാമ്പയിൻ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കന്നുകാലികളെ വരുമാനവുമായി ബന്ധിപ്പിക്കണമെന്നും ചാണകത്തിൽ നിന്ന് വളം ഉണ്ടാക്കണമെന്നും ആദിത്യനാഥ് നിർദേശിച്ചു. സംസ്ഥാനത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലെ ആളുകളെ ജിയോ ടാഗ് ചെയുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യാനുസരണം വൈദ്യചികിത്സ നൽകണം. ലോക്ക് ഡൗൺ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കുന്നത് ഉറപ്പാക്കാനും മുതിർന്ന ഉദ്യോഗസ്ഥരോട് ആദിത്യനാഥ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.