മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ കഴിഞ്ഞ ദിവസം താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുശാന്ത് കഴിഞ്ഞ ആറുമാസമായി വിഷാദരോഗത്തിൽ ആയിരുന്നു. എന്നാൽ, താരത്തിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സുശാന്തിന്‍റെ അമ്മാവൻ ആര്‍.സി സിങ് ആവശ്യപ്പെട്ടു. സുശാന്തിന്‍റെ മാനേജരായിരുന്ന ദിഷ സാലിയാൻ മരിച്ചതിൽ താരം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ആര്‍.സി സിങ് പറഞ്ഞു. സുശാന്ത് സിംഗിന്‍റെ സംസ്‌കാരം ഇന്ന് മുംബൈ വൈൽ പാർലെയിൽ വച്ച് നടക്കും.
സുശാന്ത് സിംഗിന്‍റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.