ചണ്ഡീഖഡ്: സംസ്ഥാനത്ത് മുപ്പതുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുമ്പ് ഇയാളുടെ വീട്ടിൽ ആഘോഷ സംഘടിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ആഘോഷ സംഘടിപ്പിച്ച ഇയാൾക്കെതിരെ കേസെടുക്കാൻ യുടി അഡ്മിനിസ്ട്രേറ്റർ വി പി സിംഗ് ബദ്‌നോര്‍ പൊലീസിന് നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച മുപ്പതുകാരൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരനാണ്. ഒരു കൊവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേന്ദ്രഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28 ആയി.
ബാപ്പുദാമിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് കേസിൽ യുടി അഡ്മിനിസ്ട്രേറ്റർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് (ആരോഗ്യ) അദ്ദേഹം നിർദ്ദേശം നൽകി. നിരോധനാഞ്ജ ഉത്തരവുകളും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും ലംഘിച്ച് വീട്ടിൽ ആഘോഷ പരിപാടി നടത്തിയതിന് രോഗിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ബദ്‌നോര്‍ പൊലീസ് ജനറൽ സഞ്ജയ് ബെനിവാളിനോട് നിർദ്ദേശിച്ചു.
നിരോധനാഞ്ജ ഉത്തരവുകളും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും ലംഘിച്ച ബാപ്പുദാമിലെ കൊവിഡ് രോഗിക്കെതിരെ കേസെടുക്കണമെന്നും എത്ര പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നതിനെക്കുറിച്ച് ദൈവത്തിനറിയാമെന്നും ചണ്ഡിഗഡ് ഉപദേഷ്ടാവ് മനോജ് പാരിഡ ട്വീറ്ററിൽ കുറിച്ചു. അതേ സമയം, രോഗിയുടെ 130 കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യ) അരുൺ കുമാർ ഗുപ്ത അറിയിച്ചു. ചണ്ഡീഗഡിൽ അനിവാര്യമല്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കില്ലെന്നും പാരിഡ പറഞ്ഞു.