ഹരിദ്വാർ(ഉത്തരാഖണ്ഡ്): ബാബാ രാംദേവിന്‍റെ സഹചാരിയും പതഞ്ജലി ആയുർവേദിക് ലിമിറ്റഡ് സിഇഒയുമായ ആചാര്യ ബാലകൃഷ്ണയെ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആയുർവേദ ചികിത്സയിലും പച്ചമരുന്നുകളിലും ആഴത്തില്‍ അറിവുള്ള ബാലകൃഷ്ണ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബാലകൃഷ്ണയും ബാബാ രാംദേവും ചേർന്നാണ് 1995-ല്‍ ഹരിദ്വാറില്‍ വിദ്യാ യോഗാ ഫാർമസിയും 2006-ല്‍ പതഞ്ജലി ആയുർവേദ എഫ്എംസിജി കമ്പനിയും സ്ഥാപിച്ചത്.