ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ കൊവിഡ് വൈറസ് ബാധിച്ചെന്ന് ആരോപിച്ച് 25കാരനെ മർദിച്ച് അബോധാവസ്ഥയിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അലിഗഡിലെ ശിവപുരി പ്രദേശത്തെ മെഡിക്കൽ ഷോപ്പിന് സമീപമാണ് സംഭവം. അബ്ദുൾ സമദ് എന്ന യുവാവിനെയാണ് ആളുകൾ മർദിച്ച് ബോധരഹിതനാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി റംസാൻ നോമ്പിന് ശേഷം സമദിന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാൻ പോയിരുന്നു. അവിടുള്ള ചില ആളുകൾ അദ്ദേഹത്തിന് വൈറസ് ബാധിച്ചിട്ടുണ്ടെന്നാരോപിച്ച് മർദിച്ചതായി പിതാവ് ലൈകുർ റഹ്മാൻ പറഞ്ഞു. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ കുടുംബാംഗങ്ങൾ അദ്ദേഹത്തെ മൽഖാൻ സിംഗ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകമായി പരിക്കേറ്റ സമദിനെ പിന്നീട് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അലിഗഡിൽ കൊവിഡ് ബാധിച്ചെന്ന് ആരോപിച്ച് 25കാരനെ മർദിച്ച് അവശനാക്കി - കൊവിഡ് വൈറസ്
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മാരകമായി പരിക്കേറ്റ സമദിനെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി