ETV Bharat / bharat

ബിഹാറിൽ വാഹനാപകടം; സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാല് പേർ കൊല്ലപ്പെട്ടു - നാല് പേർ കൊല്ലപ്പെട്ടു

ഗയ ജില്ലയിലാണ് അപകടം നടന്നത്. പട്രോളിംഗ് നടത്തുന്ന ഖനന വകുപ്പിന്‍റെ വാഹനത്തിലേക്കാണ് ട്രക്ക് മറിഞ്ഞത്.

Accident in Bihar;  Bihar;  four killed Accident  home guards  ബിഹാറിൽ വാഹനാപകടം  ബിഹാർ  നാല് പേർ കൊല്ലപ്പെട്ടു  ഗയ ജില്ല
ബിഹാറിൽ വാഹനാപകടം; സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാല് പേർ കൊല്ലപ്പെട്ടു
author img

By

Published : May 22, 2020, 1:31 PM IST

പാറ്റ്ന: എസ്‌കോർട്ട് വാഹനത്തിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. ഗയ ജില്ലയിൽ വ്യാഴാഴ്‌ച രാത്രിയാണ് അപകടം നടന്നത്. പട്രോളിംഗ് നടത്തുന്ന ഖനന വകുപ്പിന്‍റെ വാഹനത്തിലേക്കാണ് ട്രക്ക് മറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരായ ഭോല യാദവ്(56), ദശരഥ് യാദവ്(55), പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് ശർമ (55), ചന്ദൻ കുമാർ (20) എന്നിവരാണ് മരിച്ചത്. ട്രക്കിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം ധനസഹായവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ പങ്കജ് കുമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.