മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് ബാധിച്ചത് പുനൈയിലെ 28000 കര്‍ഷകരെയെന്ന് അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ട്. പുനെയില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള തീരദേശ പ്രദേശമായ റായ്ഗഡിനോട് ചേര്‍ന്ന് ചുഴലിക്കാറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വടക്ക് കിഴക്കന്‍ ദിശയിലേക്ക് കാറ്റ് നീങ്ങും മുമ്പ് പ്രദേശത്ത് കനത്ത മഴ പെയ്തു. 371 ഗ്രാമങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് പൂനെ കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും ജില്ലയിലെ അധികൃതരുമായി നാശനഷ്ടം സംഭവിച്ച വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.