പ്രാർത്ഥനകള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും ഒടുവിൽ പാക് സൈന്യത്തിന്‍റെ പിടിയിലായ വ്യോമസേന വിംഗ്കമാൻഡർ അഭിനന്ദൻ ഇന്ന് ഇന്ത്യയിലെത്തുകയാണ്. ശത്രുവലയത്തിൽ ചങ്കുറപ്പോടെ നിന്ന അഭിനന്ദനെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യം.
Visuals from the Attari-Wagah border. Wing Commander #AbhinandanVarthaman will be released by Pakistan today. pic.twitter.com/6x30IQpqbB
— ANI (@ANI) March 1, 2019 " class="align-text-top noRightClick twitterSection" data="
">Visuals from the Attari-Wagah border. Wing Commander #AbhinandanVarthaman will be released by Pakistan today. pic.twitter.com/6x30IQpqbB
— ANI (@ANI) March 1, 2019Visuals from the Attari-Wagah border. Wing Commander #AbhinandanVarthaman will be released by Pakistan today. pic.twitter.com/6x30IQpqbB
— ANI (@ANI) March 1, 2019
ഇന്ത്യന്‍ അഭിമാനത്തിന്‍റെ കൊടി ഉയർത്തിയാണ് അഭിനന്ദൻ ഇന്ന് വാഗാ അതിർത്തി കടക്കുക. ശത്രുരാജ്യത്തിന് മുന്നിൽ പതറാതെ നിന്ന സൈനികനെ സ്വന്തം കുടുംബാംഗത്തെപോലെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഓരോ ഇന്ത്യക്കാരും. അതിര്‍ത്തി കടന്നുള്ള പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 തകര്‍ന്നു വീഴുകയായിരുന്നു. പാരച്യൂട്ട് വഴി താഴെ എത്തിയ അഭിനന്ദൻ ഓടിക്കൂടിയ ആളുകളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് ചോദിച്ചു. പാകിസ്ഥാൻ ആണെന്ന് മനസിലായതോടെ അഭിനന്ദൻ ഇന്ത്യാഅനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം ഒഴിവാക്കാൻ ആകാശത്തേക്ക് വെടി ഉതിർത്ത അഭിനന്ദന്‍ഇന്ത്യയിലേക്ക് പിന്മാറാന്‍ശ്രമിച്ചെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിർക്കാതെ അഭിനന്ദന്‍ പ്രദര്‍ശിപ്പിച്ചസമചിത്തതയും ഏറെപ്രശംസിക്കപ്പെട്ടു.
കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറിയും, വെള്ളത്തില്‍ ഒഴുക്കിയും രാജ്യ താത്പര്യം സംരക്ഷിക്കാനും അദ്ദേഹം മറന്നില്ല. പാകിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്‍റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും അഭിനന്ദൻ പങ്കു വച്ചില്ലെന്നതും ശ്രദ്ധേയമാണ്.
വാഗാ അതിർത്തിയിലൂടെ അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോള്‍ രണ്ട് ദിവസമായി രാജ്യത്ത് ഉരുണ്ടുകൂടിയ സംഘർഷ സാധ്യതകള്‍ക്ക് കൂടിയാണ് താല്‍ക്കാലികമായെങ്കിലും അയവ്വരുന്നത്. അഭിനന്ദനെ ഉടൻ വിട്ടയക്കണമെന്നുമുളള വിട്ടുവീഴ്ച്ചയില്ലാത്ത ഇന്ത്യൻ നിലപാടും ലോക രാജ്യങ്ങളിൽ നിന്നുളള സമ്മർദ്ദവുമാണ് പാകിസ്ഥാനെ പെട്ടെന്ന് തന്നെ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്താന്‍പ്രേരിപ്പിച്ചത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അഭിനന്ദന്‍റെ മോചനം വൈകുമെന്ന സൂചനകളായിരുന്നു നേരത്തേയുണ്ടായിരുന്നത്. എന്നാൽ അപ്രതീക്ഷിതമായായിരുന്നു പാകിസ്ഥാൻ പാർലമെന്‍റിലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രഖ്യാപനം. സമാധാന സൗഹൃദ നിലപാടുകളുടെ ഭാഗമായാണ് മോചനമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. മോചന വാർത്ത വന്നതോടെ രാജ്യം മുഴുവൻ ആഹ്ളാദത്തിലായി. താമസസ്ഥലമായ ചൈന്നെയിലെ ഡിഫൻസ് കോളനിയിലും ആശ്വാസത്തിന്‍റെ ആരവമുണർന്നു.നയതന്ത്രത്തിന്‍റെയും വിവേകമുള്ള രാഷ്ട്രീയത്തിന്‍റെയും കൂടി വിജയമാണ് അഭിനന്ദിന്‍റെ മടക്കം.
l