ETV Bharat / bharat

ബിജെപി സ്ഥാനാർഥി കപിൽ മിശ്രയുടെ പത്രിക തള്ളണമെന്ന് ആം ആദ്‌മി പാര്‍ട്ടി - മോഡൽ ടൗൺ നിയോജകമണ്ഡലം

ആം ആദ്‌മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. സര്‍ക്കാര്‍ വക ഭൂമി കഴിഞ്ഞ 10 വര്‍ഷമായി കപില്‍ മിശ്ര കൈവശം വച്ചിരിക്കുകയാണെന്നാണ് ആരോപണം

AAP  Election Commission  Aam Aadmi Party  Delhi election  BJP  Kapil Mishra  delhi polls  ബി.ജെ.പി സ്ഥാനാർഥി  കപിൽ മിശ്ര  മോഡൽ ടൗൺ നിയോജകമണ്ഡലം  ഡല്‍ഹി തെരഞ്ഞെടുപ്പ്
ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയുടെ നോമിനേഷൻ തള്ളണമെന്ന് ആം ആദ്മി പാര്‍ട്ടി
author img

By

Published : Jan 22, 2020, 11:14 PM IST

ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയുടെ പത്രിക തള്ളണമെന്ന് ആം ആദ്മി പാര്‍ട്ടി. മോഡൽ ടൗൺ നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സര്‍ക്കാര്‍ വക ഭൂമി കഴിഞ്ഞ പത്ത് വര്‍ഷമായി കപില്‍ മിസ്ര കൈവശം വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കാണിച്ച് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി.

ഇലക്ഷന്‍ കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം സ്ഥാനാര്‍ഥി വൈദ്യുതി, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട കുടിശിക സർട്ടിഫിക്കറ്റ് നൽകേണ്ടത് നിർബന്ധമാണ്. എന്നാല്‍ ഇത്തരം ഒരു ബില്ലും മത്സരാര്‍ഥി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഫോം നമ്പര്‍ 26 അടക്കമുള്ള ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഡൽ ടൗൺ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കരുതെന്നും കത്തിലൂടെ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണൽ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.