ETV Bharat / bharat

ഡല്‍ഹിയില്‍ മന്ത്രി ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു - Station House Officer Ashok Kumar

മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്

ഡല്‍ഹിയില്‍ മന്ത്രി ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു

author img

By

Published : Apr 28, 2020, 2:49 PM IST

ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ആംആദ്മി മന്ത്രി. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇമ്രാന്‍ ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രി യോഗം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 25ഓളം ആളുകളും നിരവധി കാറുകളും എത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ സർദാർ ബസാർ പ്രദേശത്താണ് കൂടിക്കാഴ്ച നടന്നത്. ഈ സമ്മേളനത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അശോക് കുമാര്‍ എതിര്‍ത്തിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയെ തിരുത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് ശകാരിക്കുന്നതും ദൃക്സാക്ഷികള്‍ വീഡിയോയില്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡല്‍ഹിയില്‍ തിങ്കളാഴ്ച 190 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.