ETV Bharat / bharat

ആംആദ്‌മി പാര്‍ട്ടി അണ്ണാഹസാരെയെ വഞ്ചിച്ചെന്ന് പ്രകാശ് ജാവദേക്കർ

അധികാരത്തിലെത്തിയ ആംആദ്‌മി പാര്‍ട്ടി അണ്ണാഹസാരെയെ മറന്നെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാർട്ടി അഴിമതിക്കെതിരായ പോരാട്ടം മറന്നെന്നും ജാവദേക്കർ ആരോപിച്ചു

AAP BJP Union Minister Prakash Javadekar Prakash Javadekar slams AAP ആംആദ്മി അണ്ണാഹസാരെയെ വഞ്ചിച്ചെന്ന് പ്രകാശ് ജാവദേക്കർ ആംആദ്മി അണ്ണാഹസാരെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി കുറക്കാൻ സഹായിച്ചു. ആംആദ്മി
ആംആദ്മി അണ്ണാഹസാരെയെ വഞ്ചിച്ചെന്ന് പ്രകാശ് ജാവദേക്കർ
author img

By

Published : Jan 15, 2020, 11:44 PM IST

ന്യൂഡൽഹി: അണ്ണാഹസാരെക്കൊപ്പം അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ ആംആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം അണ്ണാ ഹസാരെയെ കൈയ്യൊഴിഞ്ഞെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാർട്ടി അഴിമതിക്കെതിരായ പോരാട്ടം മറന്നെന്നും ജാവദേക്കർ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ ആംആദ്‌മി പാര്‍ട്ടി നുണ പ്രചാരണം നടത്തുകയാണ്. പൗരത്വ ഭേദഗതി വഴി ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെടെ കോടിക്കണക്കിന് ജനങ്ങൾ രാജ്യം വിട്ടുപോകേണ്ടിവരുമെന്നാണ് കെജ്രിവാൾ പറഞ്ഞത്. നിയമം വായിച്ചിട്ട് വിഷയത്തിൽ അഭിപ്രായം പറയണമെന്നും ഇത്തരത്തിൽ ആരേയും രാജ്യത്ത് നിന്ന് പുറത്താക്കില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ആംആദ്‌മി അണ്ണാഹസാരെയെ വഞ്ചിച്ചെന്ന് പ്രകാശ് ജാവദേക്കർ

അധികാരത്തിലെത്തും മുൻപ് ഔദ്യോഗിക വസതിയും കാറും വേണ്ടെന്ന് പറഞ്ഞ ആംആദ്‌മി ഇപ്പോൾ നിരവധി വീടുകളും കാറുകളും ഉപയോഗിക്കുകയാണ്. അതേസമയം കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രിയേയും ജാവദേക്കർ പ്രശംസിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി കുറക്കാൻ സാധിച്ചു. ഇതിലൂടെ വികസനവും സമാധാനവും കശ്‌മീരില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.