ഡൽഹി: സർക്കാർ ആശുപത്രികൾ നഗരവാസികൾക്ക് മാത്രമായി നീക്കിവയ്ക്കാമെന്ന ലഫ്റ്റനന്‍റ് ഗവര്‍ണറുടെ നിലപാടിനെ മറികടന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി. ആറുവർഷത്തിനിടെ ദേശീയ തലസ്ഥാനത്തെ ആരോഗ്യ രംഗം കൂടുതൽ വഷളായിട്ടുണ്ടെന്നും ബിജെപി വക്താവ് മീനാക്ഷി ലെഖി പറഞ്ഞു. ഡൽഹി സർക്കാർ കഴിവില്ലായ്മ കാണിക്കുന്നുവെന്നും ന്യൂഡൽഹി എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആശുപത്രികളിൽ രോഗലക്ഷണമുള്ള രോഗികൾക്ക് മാത്രം പരിശോധന അനുവദിക്കണമെന്ന ആം ആദ്മി സർക്കാരിന്റെ വിവാദ ഉത്തരവുകൾ ലഫ്‌റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ തിങ്കളാഴ് അസാധുവാക്കി. എൽജിയുടെ നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി രൂക്ഷമായി പ്രതികരിച്ചു. എന്നാൽ ഹൈക്കോടതി സമാനമായ ഉത്തരവ് റദ്ദാക്കിയതായും ലെഖി പറഞ്ഞു.
ആം ആദ്മി സർക്കാർ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകൾ പ്രഹസനമല്ലാതെ മറ്റൊന്നുമല്ലെന്നും അവർ പറഞ്ഞു. ഡൽഹിയിൽ വൈറസ് അണുബാധ വളരെ കൂടുതലായതിനാൽ പുറത്തുനിന്നുള്ളവർ ചികിത്സയ്ക്കായി ഇവിടെ വരില്ല. കൊവിഡ് പ്രതിരോധ തയാറെടുപ്പുകളെക്കുറിച്ച് ഡൽഹി സർക്കാർ ജനങ്ങളോട് കള്ളം പറഞ്ഞുവെന്നും 32,000 കിടക്കകൾക്കുപകരം 3,100 കിടക്കകൾ മാത്രമാണുള്ളതെന്നും ലെഖി പറഞ്ഞു.