ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍, തലസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി എംപി വിജയ് ഗോയൽ. ആം ആദ്മി പാര്‍ട്ടി കള്ളം പറയുകയാണെന്ന് ബിജെപി എംപിമാരുമൊത്ത് ഇടിവി ഭാരത് നടത്തിയ ചോദ്യാത്തര വേളയില്‍ ഗോയല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഗരത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആം ആദ്‌മി സർക്കാരിന്‍റെ അവകാശവാദങ്ങളെ തുറന്നുകാട്ടുകയായിരുന്നു എംപിമാര്‍.
വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ സ്വയം ബോധ്യപ്പെടാന്‍ താന്‍ മുസ്തഫാബാദ് സ്‌കൂൾ സന്ദർശിച്ചതായും അവിടുത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. 'വിദ്യാലയത്തിന്‍റെ അവസ്ഥ വളരെ മോശമാണ്. കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ടാല്‍ മനസിലാകും എന്തെല്ലാം വാഗ്‌ദാനങ്ങളാണ് സര്‍ക്കാര്‍ അവിടെ നടപ്പാക്കുന്നതെന്ന്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ 4000 കുട്ടികളാണ് അവിടെ പഠിക്കുന്നത്. സ്‌കൂള്‍ വരാന്തയില്‍ പോലും വിദ്യാര്‍ഥികളെ കാണാം.' അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ അവകാശവാദങ്ങളെ മനസിലാക്കാന്‍ ഡല്‍ഹിയിലെ ഏതെങ്കിലുമൊരു സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോഡിയയെ വിജയ് ഗോയൽ വെല്ലുവിളിച്ചു. ' 900 സ്‌കൂളുകളിൽ 600 എണ്ണത്തില്‍ പ്രിൻസിപ്പൽമാരില്ലാത്തതിനാൽ ഡല്‍ഹിയിലെ വിദ്യാഭ്യാസ സമ്പ്രദായം മോശമാണ്. പ്രിൻസിപ്പൽമാരില്ലാതെ സ്‌കൂളുകൾ പ്രവർത്തിപ്പിക്കാന്‍ കഴിയുമോ'- ഗോയല്‍ പരിഹസിച്ചു. വോട്ടെടുപ്പ് പ്രചാരണ വേളയിൽ ധനമന്ത്രി അനുരാഗ് താക്കൂർ വിവാദ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോൾ ബിജെപി രാജ്യസഭാ എംപി നേരിട്ട് മറുപടി നൽകിയില്ലേയെന്നും ഷഹീൻ ബാഗിൽ നടന്നതുപോലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.