മുംബൈ: ഒക്‌ടോബർ ഇരുപത്തിയൊന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരം വെളിപ്പെടുത്തി ആദിത്യ താക്കറെ. സത്യവാങ്മൂലത്തിലാണ് ആദിത്യ താക്കറെ സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ വോർളി മണ്ഡലത്തിൽ നിന്നാണ് താക്കറെ മത്സരിക്കുന്നത്. 16.05 കോടി രൂപയുടെ സ്വത്ത് വിവരമാണ് ആദിത്യ താക്കറെ വെളിപ്പെടുത്തിയത്. 4.67 കോടി രൂപയുടെ സ്ഥാവരസ്വത്തുക്കളും 77.66 ലക്ഷം രൂപയുടെ കൃഷിസ്ഥലവും 89.40 ലക്ഷം രൂപയുടെ 1,250 സ്‌ക്വയർഫീറ്റ് കെട്ടിടവും അടങ്ങുന്ന സ്വത്ത് വിവരമാണ് സത്യവാങ്‌മൂലത്തിൽ പറയുന്നത്. ബഹുജൻ റിപ്പബ്ലിക്കൻ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി സുരേഷ് മാനെയാണ് ആദിത്യ താക്കറെക്ക് എതിരെ വോർളിയിൽ മത്സരിക്കുന്നത്. താക്കറെ കുടുംബത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യവ്യക്തിയാണ് ആദിത്യ താക്കറെ. തനിക്കെതിരെ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും ഇരുപത്തിയൊമ്പതുകാരനായ ആദിത്യ താക്കറെ വ്യക്‌തമാക്കി.
സ്വത്ത് വിവരം വെളിപ്പെടുത്തി ആദിത്യ താക്കറെ - ആദിത്യ താക്കറെ
തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിലാണ് ആദിത്യ താക്കറെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.

Conclusion: