ഉപഗ്രഹവേധ മിസൈല്‍ പദ്ധതിക്ക് രണ്ടു വര്‍ഷം മുമ്പ് അനുമതി ലഭിച്ചതാണെന്ന് ഡിആര്‍ഡിഒ ചെയര്‍മാര്‍ ജിസതീഷ് റെഡ്ഡി. പദ്ധതി ദൗത്യഘട്ടത്തിലേക്ക് എത്തിയത് ആറു മാസത്തിനുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ അനുവാദത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണു മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശം നല്‍കിയത്. 2വര്‍ഷം മുന്‍മ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഒഡീഷയിലെ ബാലസോറില്‍നിന്ന് ബുധനാഴ്ച 11.16നാണ് എ-സാറ്റ് മിസൈല്‍ വിക്ഷേപിച്ചത്. മുന്നു മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തെ വിജയകരമായി തകര്‍ത്തു. ഉത്തരവാദിത്തമുളള രാജ്യമെന്ന നിലയില്‍ ബഹിരാകാശത്തുള്ള മറ്റു വസ്തുക്കള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണു താഴ്ന്ന ഭ്രമണപഥത്തിലുള്ള ലക്ഷ്യം തിരഞ്ഞെടുത്തതെന്നും സതീഷ് റെഡ്ഡി പറഞ്ഞു. 1000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ മിസൈലിനു ശേഷിയുണ്ടെന്നും കൈനറ്റിക് കില്‍' വിഭാഗത്തിലുള്ള സ്‌ഫോടശേഖരമില്ലാത്ത മിസൈലാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഗ്നി മിസൈലിന്റെ പതിപ്പാണ് ഉപയോഗിച്ചതെന്ന വാര്‍ത്ത അദ്ദേഹം തള്ളി