ബെംഗളൂരു: ബെംഗളൂരു റൂറൽ എംപി ഡികെ. സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡി.കെ സുരേഷിന്‍റെയും സഹോദരനും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡികെ ശിവകുമാറിന്‍റെയും വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
ശിവകുമാറുമായി ബന്ധപ്പെട്ട ആസ്തികൾ സംബന്ധിച്ച് കർണാടക, ഡൽഹി, മുംബൈ ഉൾപ്പെടെ 14 സ്ഥലങ്ങളിൽ സിബിഐ തിങ്കളാഴ്ച തിരച്ചിൽ നടത്തിയിരുന്നു.