ETV Bharat / bharat

ലോക്ക് ഡൗണില്‍ 97 കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് ട്രെയിനുകളിൽ മരിച്ചു; പീയൂഷ് ഗോയൽ - Rajya Sabha MP Derek O'Brien

അസ്വാഭാവിക മരണങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ നിയമ നടപടി തുടരുകയും ചെയ്യുമെന്നും ഗോയല്‍ പറഞ്ഞു

Shramik trains  Migrants died onboard Shramik trains during COVID-19 lockdown  Migrants died onboard Shramik trains  Railway Minister Piyush Goyal  Trinamool Congress  Rajya Sabha MP Derek O'Brien  ലോക്ക് ഡൗണ്‍ സമയത്ത് 97 കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് ട്രെയിനുകളിൽ മരിച്ചു; പീയൂഷ് ഗോയൽ
ലോക്ക് ഡൗണില്‍ 97 കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് ട്രെയിനുകളിൽ മരിച്ചു; പീയൂഷ് ഗോയൽ
author img

By

Published : Sep 20, 2020, 8:28 AM IST

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് 97 കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് പ്രത്യേക ട്രെയിനുകളില്‍ മരിച്ചുവെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്യ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. ലോക്ക്‌ ഡൗണ്‍ സമയത്ത് ശ്രാമിക് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്‌ മുതൽ ഉണ്ടായ മരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡെറക് ഓബ്രിയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികരണം.

അസ്വാഭാവിക മരണങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ നിയമ നടപടി പിന്തുടരുകയും ചെയ്യുമെന്നും ഗോയല്‍ പറഞ്ഞു. 97 മരണങ്ങളില്‍ 87 കേസുകളില്‍ പെലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും 51 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അതത് സ്റ്റേഷനുകളില്‍ ലഭിച്ചുവെന്നും കാർഡിയാക് അറസ്റ്റ്, ഹൃദ്രോഗം, മസ്തിഷ്ക രക്തസ്രാവം, വിട്ടുമാറാത്ത ശ്വാസകോശരോഗം, കരൾ രോഗം തുടങ്ങിയവയാണ് മരണകാരണങ്ങളെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.