ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 91പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 19 പേരും സുരക്ഷ ഉദ്യോഗസ്ഥരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,330 ആയി. നിലവിൽ 710 രോഗബാധിതർ സംസ്ഥാനത്ത് സജീവമാണ്. 617 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചു. തലസ്ഥാന സമുച്ചയത്തിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ചാങ്‌ലാങ് ജില്ല 18, ഈസ്റ്റ് കാമെംഗ് 10, ടിറപ്പ് എട്ട് , അപ്പർ സിയാങ് ആറ്, വെസ്റ്റ് കാമെംഗ് അഞ്ച്, ലോഹിത് നാല്, ഈസ്റ്റ് സിയാങ് മൂന്ന്, പശ്ചിമ സിയാങ് രണ്ട്, നംസായ് രണ്ട്, ലോവർ ദിബാംഗ് വാലി രണ്ട് എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ.
ചാങ്‌ലാങ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിൽ 10 പേർ ബോർഡുംസയിലെ റാങ്കാട്ടു തേയിലത്തോട്ടത്തിലെ ജീവനക്കാരാണ്. രണ്ട് പേർ മണിപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ അസം റൈഫിൾ ഉദ്യോഗസ്ഥരുമാണ്. ഈസ്റ്റ് കാമെംഗിലെ പത്ത് രോഗ ബാധിതരിൽ ആറ് പേർ നഗര പ്രദേശമായ സെപ്പയിൽ നിന്നും നാല് പേർ തവാങിൽ നിന്ന് തിരിച്ചെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്നവരാണെന്ന് സംസ്ഥാന നിരീക്ഷണ ഓഫീസർ എൽ ജമ്പ പറഞ്ഞു. ടിറാഫ് ജില്ലയിലെ എട്ട് രോഗബാധിതരിൽ അഞ്ചുപേർ അസം റൈഫിൾസ് ജവാൻമാരും മൂന്ന് പേർ സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ്.
ഇറ്റാനഗർ, നഹർലഗൺ, ബന്ദർദേവ, നിർജുലി പ്രദേശങ്ങൾ അടങ്ങുന്ന തലസ്ഥാന സമുച്ചയ മേഖലയിലെ രോഗബാധിതരുടെ എണ്ണം 353 ആണ്. പപ്പൂം പരേ 54, ചാങ്‌ലാങ് 51, നംസായ് 38, ടിറപ്പ് 36, ഈസ്റ്റ് സിയാങ് 33, തവാങ് 27എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്ത് ഇതുവരെ 68,034 സാമ്പിളുകൾ പരിശോധിച്ചെന്നും ജമ്പ കൂട്ടിച്ചേർത്തു.