പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,832 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 91 കൊവിഡ് കേസുകളാണ് പുതുച്ചേരിയിൽ സ്ഥിരീകരിച്ചത്. 793 സജീവ കേസുകളാണ് കേന്ദ്രഭരണ പ്രദേശത്ത് നിലവിലുള്ളത്. 25 പേരാണ് പ്രദേശത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കേന്ദ്രഭരണ പ്രദേശത്ത് 1014 പേർ ഇത് വരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. പുതുച്ചേരിയിൽ 28,995 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതിൽ 26,781 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. 313 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.