വ്യാജ വിസയിൽ ഹൈദരാബാദിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച ഒമ്പതു പേർ പിടിയിൽ. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ നിന്നുമാണ് ഒമ്പത് സ്ത്രീകളെ പൊലീസ് പിടികൂടിയത്.
നാലു മലയാളികളും നാലു തമിഴിനാട് സ്വദേശിനികളും ഒരു ആന്ധ്രാ സ്വദേശിനിയുമാണ് പിടിയിലായത്. അറസ്റ്റിലായ സ്ത്രീകൾക്ക് വ്യാജ വിസ ലഭിച്ചതിന്‍റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സംഘത്തിനെതിരെ പൊലീസ് കേസ് ഫയൽ ചെയത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലേക്ക് യാത്ര ചെയ്യാനെത്തിയ സംഘത്തെ എമിഗ്രേഷൻ അധികൃതർ പിടികൂടുകയായിരുന്നു. സ്ത്രീകൾക്ക് വ്യാജ വിസ ലഭിച്ചതിനെക്കുറിച്ചും സംഭവത്തിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഓഫീസർ വിജയ് ഭാസ്കർ അറിയിച്ചു.