ഷില്ലോങ്: മേഘാലയയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,447 ആയി. രണ്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ മേഘാലയയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് മരണങ്ങള്‍ 34 ആയി. 2,437 പേര്‍ ആകെ രോഗമുക്തരായിട്ടുണ്ട്. ഈസ്‌റ്റ് ഖാസി ജില്ലയിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്‌ത 89 കേസില്‍ 70ഉം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ഈസ്‌റ്റ് ഖാസിയിലാണ്. ഇതുവരെ 1.29 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
മേഘാലയയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,447 ആയി