അഗര്‍ത്തല: ത്രിപുരയില്‍ അതിര്‍ത്തി സുരക്ഷ സേന നടത്തിയ പരിശോധനയില്‍ 889 കിലോ കഞ്ചാവ് പിടികൂടി. സെപാഹിജാല ജില്ലയില്‍ നിന്ന് 44,45,000 രൂപ വിലമതിക്കുന്ന കഞ്ചാവാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 4,500ഓളം കഞ്ചാവ് ചെടികളും സംഘം നശിപ്പിച്ചു. ഒരു കോടിയിലധികം വില വരുന്ന 2,250 കിലോ കഞ്ചാവാണ് നശിപ്പിച്ചത്. 74 ബറ്റാലിയൻ ബിഎസ്എഫ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. റെയ്‌ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കഞ്ചാവ് തോട്ടം തൊഴിലാളികൾ തടയാൻ ശ്രമിച്ചിരുന്നു.
ത്രിപുരയില്‍ വൻലഹരി മരുന്ന് വേട്ട; 889 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് പിടികൂടി
4500ഓളം കഞ്ചാവ് ചെടികളും ബിഎസ്എഫ് സംഘം നശിപ്പിച്ചു