ജയ്പൂർ: രാജസ്ഥാനിൽ 87 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,213 ആയി.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 117 പേർ മരിച്ചു. ജയ്പൂർ ജില്ലയിൽ നിന്ന് 32 കൊവിഡ് കേസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്നായി 87 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. ജയ്പൂരിനെ കൂടാതെ പാലിയിൽ നിന്ന് 24 കേസുകൾ റിപ്പോർട്ട് ചെയ്തു. ഉദയ്പൂരിൽ നിന്ന് 12, രാജ്‌സമന്ദിൽ നിന്ന് ഏഴ്, സ്വായ് മാധോപൂരിൽ നിന്ന് അഞ്ച്, കോട്ടയിൽ നിന്ന് മൂന്ന്, ടോങ്കിൽ നിന്ന് രണ്ട്, ബൻസ്വര, ഭരത്പൂർ, നാഗൗർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ.
സംസ്ഥാനത്ത് ഇതുവരെ 4,213 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം 2,455 രോഗികളുടെ പരിശേധനാ ഫലം നെഗറ്റീവ് ആയതായും ഇതിൽ 2,159 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 1,641 സജീവ കേസുകളാണ് ഉള്ളത്. മാർച്ച് 22 മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിലുണ്ട്. വൈറസ് ബാധിച്ചവരെ കണ്ടെത്താൻ സംസ്ഥാനത്ത് വിപുലമായ സർവേയും സ്ക്രീനിംഗും നടത്തുന്നുണ്ട്.