ജാർഖണ്ഡ്: ജംഷഡ്‌പൂരിലെ ബെല്‍ദിഹിലുള്ള ചർച്ചിന് കീഴിലെ സ്കൂളില്‍ ജയ് ശ്രീറാം വിളിച്ചുവെന്ന് ആരോപിച്ച് 17 വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. പരാതിയുമായി ചില രക്ഷിതാക്കൾ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത് . ഇതേ തുടർന്ന് ഹിന്ദു സംഘടന ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ എന്‍ ജി ഒ നേതൃത്വം ഡി ഇ ഒക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സ്കൂളില്‍ നിന്നും ഒരു വിദ്യാർഥിയെ പോലും സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി സ്കൂള്‍ പ്രിൻസിപ്പല്‍ എല്‍ പീറ്റേഴ്സണ്‍ രംഗത്ത് വന്നു. അച്ചടക്കം ലംഘിക്കുകയും പഠനാന്തരീക്ഷം തടസപെടുത്തുകയും ചെയ്ത വിദ്യാർഥികളെ പഠനാവധിക്ക് വിടുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.