പത്താന്‍കോട്ട്: ഇന്ത്യന്‍ വ്യോമസേനയില്‍ ഇനി അമേരിക്കന്‍ നിര്‍മിത അപ്പാച്ചെ എ എച്ച് 64 ഇ ഹെലികോപ്‌റ്ററുകളും. എട്ട് ഹെലികോപ്‌റ്റുകളാണ് സേനയുടെ കരുത്ത് കൂട്ടാനായി എത്തിയിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാ മേധാവി ബി എസ് ധനോവ ഹെലികോപ്‌റ്ററുകള്‍ സേനയ്ക്ക് കൈമാറി.
ലോകത്തിലെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അമേരിക്കന്‍ യുദ്ധ വിമാന കമ്പനിയായ ബോയിങ് നിര്‍മിച്ച അപ്പാച്ചെ എ എച്ച് 64 ഇ. അമേരിക്കന്‍ സേനയില്‍ നിര്‍ണായക സ്ഥാനം ഇവക്കുണ്ട്. ഏതു സാഹചര്യത്തിലും ഉപയോഗിക്കാന്‍ പറ്റുന്ന ഇത്തരം ഹെലികോപ്റ്ററുകള്‍ ലോകത്ത് വിരളമാണ്.
-
#WATCH Punjab: The Apache chopper receives water cannon salute, before induction at the Pathankot Air Base. pic.twitter.com/YNT49rjr3B
— ANI (@ANI) September 3, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Punjab: The Apache chopper receives water cannon salute, before induction at the Pathankot Air Base. pic.twitter.com/YNT49rjr3B
— ANI (@ANI) September 3, 2019#WATCH Punjab: The Apache chopper receives water cannon salute, before induction at the Pathankot Air Base. pic.twitter.com/YNT49rjr3B
— ANI (@ANI) September 3, 2019
2015 ലാണ് 22 അപ്പാച്ചെ ഹെലികോപ്‌റ്ററുകള്‍ വാങ്ങാന്‍ അമേരിക്കയുമായി ഇന്ത്യ കരാറൊപ്പിട്ടത്. ശേഷം നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആദ്യത്തെ എട്ട് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തിലാണ് അമേരിക്കയുമായി അപ്പാച്ചെ ഹെലികോപ്‌ടര്‍ കരാര്‍ ഒപ്പിട്ടത്. 2015ലെ കരാറിന് പുറമേ 2017ല്‍ 4,168 കോടി രൂപ മുടക്കി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൂടി കൈമാറാനുള്ള കരാര്‍ പുതുക്കി.
നിലവിലെ കരാര്‍ അനുസരിച്ച് 2020ല്‍ 22 ഹെലികോപ്‌റ്ററുകളും ഇന്ത്യയിലെത്തും.