മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച 790 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 547 പേർ മുംബൈ സ്വദേശികളാണ്. നിലവിൽ 12,296 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 36 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതിൽ 27ഉം മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 521 കൊവിഡ് 19 രോഗികൾ മരിച്ചു.
അതേസമയം 121 കൊവിഡ് ബാധിതർ കഴിഞ്ഞ ദിവസം അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 2000 പേർ കൊവിഡ് മുക്തരായി. 1,61092 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.