റാഞ്ചി: ജാർഖണ്ഡിൽ 377 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,627 ആയി ഉയർന്നു. 4,197 പേർ ചികിത്സയിൽ തുടരുമ്പോൾ 3,354 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 76 ആയി ഉയർന്നു.
ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,36,861 ആയി. 48,916 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്‌തു. 4,56,071 പേർ ചികിത്സയിൽ തുടരുമ്പോൾ 8,49,431 പേർ രോഗമുക്തി നേടി. 757 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു.