ഭോപ്പാൽ: ഇൻഡോറിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,850 ആയി ഉയർന്നു. രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 109 ആയി. 70 വയസും 65 വയസമുള്ള രണ്ട് സ്‌ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടു പേരും ഗുരുതരമായ പ്രമേഹരോഗികളായിരുന്നു. 1,280 പേർ രോഗമുക്തി നേടി.
കൊവിഡ് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ഇൻഡോർസ് ഡിവിഷണൽ കമ്മീഷണർ ആകാശ് ത്രിപാഠി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മാർച്ച് 24 നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.