ETV Bharat / bharat

യുപിയിൽ 750 പേർക്ക് കൂടി കൊവിഡ്; ആകെ മരണസംഖ്യ 630 - agra covid

ഉത്തർപ്രദേശിൽ ആകെ 20,943 കൊവിഡ് ബാധിതർ. 13,583 പേർ ഇതുവരെ രോഗമുക്തി നേടി

യുപി കൊവിഡ്  ആഗ്ര കൊവിഡ്  ഉത്തർപ്രദേശ് കൊവിഡ്  uttarpradesh covid  up covid  agra covid  up migrants
യുപിയിൽ 750 പേർക്ക് കൂടി കൊവിഡ്; ആകെ മരണസംഖ്യ 630
author img

By

Published : Jun 27, 2020, 8:50 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ 750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,943 ആയി ഉയർന്നു. 19 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 630 ആയി. മീററ്റിൽ മൂന്ന്, സുൽത്താൻപൂർ, ഇറ്റാവ എന്നിവിടങ്ങളിൽ രണ്ട് വീതം, ആഗ്ര, ലക്‌നൗ, കാൺപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ബസ്‌തി, ഗോണ്ട, സിദ്ധാർഥ് നഗർ, പ്രതാപ്‌ഗഡ്, ബറേലി, ഹർദോയ്, ഫാറൂഖാബാദ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്‌തു. 13,583 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 6,730 പേർ ചികിത്സയിൽ തുടരുന്നു.

ആഗ്രയിൽ നിന്ന് 86 മരണങ്ങളും, മീററ്റിൽ നിന്ന് 79 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 6.42 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചുകഴിഞ്ഞു. 19,387 സാമ്പിളുകൾ വ്യാഴാഴ്‌ച പരിശോധിച്ചു. ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ 18.69 ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികളിൽ 1,643 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച 225 പേർ ചികിത്സയിലാണ്. കൊവിഡ് വ്യാപനം തടയുന്നതിനും പരിശോധനകൾ നടത്തുന്നതിനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മെഡിക്കൽ ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നതിനും വേഗത്തിൽ പരിശോധനകൾ നടത്തുന്നതിനും കൊവിഡ് കെയർ ഫണ്ട് ഉപയോഗിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.