ETV Bharat / bharat

75 ലക്ഷം അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം - അതിഥി തൊഴിലാളികൾ

35 ലക്ഷം അതിഥി തൊഴിലാളികൾ ശ്രമിക് ട്രെയിൻ ഉപയോഗപ്പെടുത്തിയതെന്നും 40 ലക്ഷം പേർ ബസ് സർവീസുകൾ വഴിയാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ പറഞ്ഞു.

Punya Salila Srivastava  Union Home Ministry  nationwide lockdown  Migrant workers  shramik trains  New Delhi  Joint Secretary  Punya Salila Srivastava  കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പുനിയ സലീല ശ്രീവാസ്‌തവ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ലോക്ക് ഡൗൺ  കൊവിഡ്  കൊറോണ വൈറസ്  അതിഥി തൊഴിലാളികൾ  ശ്രാമിക് ട്രെയിൻ
75 ലക്ഷം അതിഥി തൊഴിലാളികൾ കേന്ദ്ര സർക്കാർ ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
author img

By

Published : May 24, 2020, 7:43 AM IST

ന്യൂഡൽഹി: രാജ്യത്ത് നാല് കോടി അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും ഇതിൽ 75 ലക്ഷത്തോളം പേർ സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് ഒന്ന് മുതൽ 2600ഓളം ശ്രമിക് ട്രെയിനുകളാണ് കേന്ദ്ര സർക്കാർ ഇതിനായി ഒരുക്കിയതെന്നും 35 ലക്ഷം പേർ ശ്രമിക് ട്രെയിൻ ഉപയോഗപ്പെടുത്തിയതെന്നും 40 ലക്ഷം പേർ ബസ് സർവീസുകൾ വഴിയാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നും ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ പറഞ്ഞു.

മാർച്ച് 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് നിർദേശം നൽകിയെന്നും ജോയിന്‍റ് സെക്രട്ടറി ലെവൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ രാജ്യത്തുടനീളമുള്ള അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും പുണ്യ സലീല ശ്രീവാസ്‌തവ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.